Wednesday 29 July 2009

ജൈവ വൈവിധ്യം!!


ബ്രിട്ടനില്‍ പാമ്പുകള്‍ വളരെ അപൂര്‍വമാണ്. വികിപിഡിയ പ്രകാരം പരമ്പരാഗതമായി adder, grass snake, smooth snake ഇങ്ങനെ മൂന്ന് വിധം മാത്രമാണ് പൊതുവായി കാണപ്പെടുന്നത്‌. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും പല വഴികളില്‍ ഇവിടെയെത്തി ഇവിടത്തെ പരിതസ്ഥിതിയില്‍ താമസമാക്കിയ മറ്റു പല വര്‍ഗ്ഗങ്ങളും കണ്ടെക്കാംഎന്നൊരു മുന്നറിയിപ്പുമുണ്ട്.
പന്കിയുടെ വീട്ടു വളപ്പില്‍ സ്ഥിരമായി ശനിഴാഴ്ച്ചകളിലും മറ്റു അവധി ദിവസങ്ങളിലും കാണപ്പെടാറുള്ള ചില ഉരഗങ്ങള്‍:
സഞ്ജയന്‍
മഞ്ഞ നിറം. ഒത്ത വണ്ണം. ഭൂമി ഉരുണ്ടിരിക്കുന്നത് എന്ത് കൊണ്ട്? 2012 ഇല്‍ ലോകം അവസാനിക്കുമോ ? nostradamus ഇനെക്കുറിച്ച് എന്താണഭിപ്രായം തുടങ്ങിയ ചോദ്യങ്ങളുപയോഗിച്ചാണ് ഇര പിടിക്കുന്നത്‌. എന്നിട്ടും പിടി കിട്ടാത്ത ഇരകളെ സെന്റിമെന്റ്സില്‍ വീഴ്ത്തിയും പഴയ മലയാളം പാട്ടുകള്‍ പാടിയും കൊലപ്പെടുത്തും.
വിജയന്‍
കേരളത്തിലെ പാമ്പാടി പ്രദേശത്ത് ജനിച്ചു വളര്‍ന്നത്‌ ആണെങ്കിലും ബ്രിട്ടീഷ്‌ പാമ്പുകളും ആയുള്ള സ്ഥിരമായ സമ്പര്‍ക്കം, കാള്‍ സെന്റര്‍ ജോലികള്‍, പിസ , ബര്‍ഗര്‍ , ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് മുതലായവയുടെ അമിത ഭോജനം എന്നിവ കാരണം adder എന്ന ബ്രിട്ടീഷ്‌ പാമ്പായി രൂപാന്തരപ്പെട്ടു വരികയാണ്‌. ഫിററാകുമ്പൊല് പക്ഷെ പണ്ട് പറഞ്ഞു ശീലിച്ച പച്ച മലയാളം തെറികള്‍ അറിയാതെ നാവില്‍ വന്നു പോകും. അപ്പോള്‍ പിന്നെ അടുത്ത് കാണുന്ന ഏതെങ്കിലും സോഫയിലോ കട്ടിലിലോ ചരിയുന്ന ഈ ജീവി പിന്നീട് തിങ്കളാഴ്ച മാത്രമേ പൊങ്ങുകയുള്ളൂ.
കീചകന്‍
ഈ പാമ്പ് പച്ചില മാത്രം കഴിച്ചാണ് ജീവിക്കുന്നത്. ആരെയും ശല്യപെടുതുകയോ ഉപദ്രവിക്കുകയോ ഇല്ല. വാള് വെക്കല്‍ മാത്രമാണ് ഈ പാമ്പിനെ കൊണ്ടുള്ള ശല്യം.
കുചേലന്‍
ഈ പാമ്പ് പകല്‍ വെളിച്ചത്തില്‍ വളരെ ശാന്ത സ്വഭാവി ആയിരിക്കും. രാത്രിയായാല്‍ R and B പാട്ടുകള്‍ ഇട്ടു ഡാന്‍സ് ചെയ്യുകയാണ് ഇതിന്റെ മെയിന്‍ വിനോദം. ഭക്ഷണത്തില്‍ ഇതിനു തല്പര്യമേ ഇല്ല. കോഴി കൂവുന്നത് വരെ ഡാന്‍സ് ചെയ്യുക മാത്രമാണ് ഇതിന്റെ ലക്‌ഷ്യം.

1 comment: