Wednesday 8 September 2010

മലയാളിമാരി.കോം


വിസ തീരാറായ നാളുകളിലാണ്‌ വിക്രുവിനു ഈ ഐഡിയ കത്തിയത്. Student വിസ extend ചെയ്തു ചെയ്തു മടുത്ത സ്ഥിതിക്ക് ഇനി വേറൊരു ലൈനില്‍ നോക്കിയാലോ? രാവിലെ കാപ്പിയും കുടിച്ചു internet ഇല് ന്യൂസും വായിച്ചിരുന്ന പങ്കിയോടു വിക്രു ആവശ്യം ഉന്നയിച്ചു.

" എടേ നീയാ മലയാളിമാരി ഇല് കയറി എനിക്കൊരു profile ഉണ്ടാക്കണം. വല്ല വിസ ഉള്ള നേഴ്സ് മാരും കണ്ടു ഇഷ്ടപെട്ടാലോ? ഇനിയിപ്പം നാട്ടില്‍ തിരിച്ചു കയറി പോകാനൊന്നും വയ്യടെയ് ". ഐഡിയ കൊള്ളാം. പക്ഷെ ഇതൊക്കെ പെട്ടെന്ന് നടക്കുമോന്നാണ്? എന്തായാലും ശുഭ കാര്യം താമസിപ്പിക്കാതെ പങ്കി രജിസ്റ്റര്‍ ചെയ്തു. മെയിന്‍ പേജില്‍ "Your Matches" എന്ന് കാണിച്ചു പല പെണ്ണുങ്ങളുടെയും പടങ്ങള്‍ വന്നു തുടങ്ങി. " ഈ പെണ്ണ് എങ്ങനെ ?"

" അത്ര പോര "
"ഇതോ?"

"തരക്കേടില്ല"
"ഇതോ?" ...
"ഇതില്‍ കയറി Interest അറിയിച്ചാലോ ?" "ശേ ശേ അതൊന്നും വേണ്ടഡേയ് "
"ആരെങ്കിലും ഇങ്ങോട്ട് വരുന്നെങ്കി മതി" .
ഒരാഴ്ചക്ക് ശേഷം ......
"ഡേയ് എന്‍റെ പ്രൊഫൈലില്‍ പുതിയ ആലോചന വല്ലോം ഉണ്ടോന്നു നോക്കിയേ."
"ഞാന്‍ കയറി നോക്കി .... ചില interest വന്നിട്ടുണ്ട് .... പക്ഷെ വിസ ഉള്ളവരൊന്നും അല്ല."
"ചിലപ്പോ ഞാന്‍ ഫോട്ടോ ഇടാത്തത് കൊണ്ടായിരിക്കും.. എന്റെ ഫോടോ വല്ലോം കെടപ്പുന്ടെങ്കി അതൊന്നു upload ചെയ്തേര്"
ഫോട്ടോ അപ്‌ലോഡ്‌ ചെയ്ത ശേഷം .....
"എന്തായി ? വല്ലോം നടക്കുമോ "
" ഇപ്പൊ നേരത്തെ വന്നവരും കൂടെ കാണാതായി . ചുമ്മാ ഫോട്ടോ ഇട്ട പോരടെയ് . വല്ല studio ഇലും പോയി ഇട്ടാലെ കാര്യമുള്ളൂ."
"ഇനിയിപ്പോ അങ്ങോട്ട്‌ കയറി interest നോക്കിയാലോ ? ഒരു പത്തിരുപതു പേര്‍ക്ക് അയച്ചു നോക്കടേ ... എന്നാലേ വല്ലോം നടക്കൂ"
"ചിലപ്പോ നമ്മള്‍ ഫ്രീ മെംബെര്‍ഷിപ്‌ എടുത്തത്‌ കൊണ്ടായിരിക്കും. കാശു കൊടുത്തു രജിസ്റ്റര്‍ ചെയ്താലേ വല്ലോം നടക്കൂ "
ഒരു മാസത്തിനു ശേഷം ഒന്നും നടക്കാതെ വിക്രു തിരിച്ചു കയറി പോയി. ഇപ്പൊ നാട്ടില്‍ നിന്ന് കൊണ്ട് അന്വേഷണം തുടരുകയാണ്....

Wednesday 29 July 2009

ജൈവ വൈവിധ്യം!!


ബ്രിട്ടനില്‍ പാമ്പുകള്‍ വളരെ അപൂര്‍വമാണ്. വികിപിഡിയ പ്രകാരം പരമ്പരാഗതമായി adder, grass snake, smooth snake ഇങ്ങനെ മൂന്ന് വിധം മാത്രമാണ് പൊതുവായി കാണപ്പെടുന്നത്‌. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ നിന്നും പല വഴികളില്‍ ഇവിടെയെത്തി ഇവിടത്തെ പരിതസ്ഥിതിയില്‍ താമസമാക്കിയ മറ്റു പല വര്‍ഗ്ഗങ്ങളും കണ്ടെക്കാംഎന്നൊരു മുന്നറിയിപ്പുമുണ്ട്.
പന്കിയുടെ വീട്ടു വളപ്പില്‍ സ്ഥിരമായി ശനിഴാഴ്ച്ചകളിലും മറ്റു അവധി ദിവസങ്ങളിലും കാണപ്പെടാറുള്ള ചില ഉരഗങ്ങള്‍:
സഞ്ജയന്‍
മഞ്ഞ നിറം. ഒത്ത വണ്ണം. ഭൂമി ഉരുണ്ടിരിക്കുന്നത് എന്ത് കൊണ്ട്? 2012 ഇല്‍ ലോകം അവസാനിക്കുമോ ? nostradamus ഇനെക്കുറിച്ച് എന്താണഭിപ്രായം തുടങ്ങിയ ചോദ്യങ്ങളുപയോഗിച്ചാണ് ഇര പിടിക്കുന്നത്‌. എന്നിട്ടും പിടി കിട്ടാത്ത ഇരകളെ സെന്റിമെന്റ്സില്‍ വീഴ്ത്തിയും പഴയ മലയാളം പാട്ടുകള്‍ പാടിയും കൊലപ്പെടുത്തും.
വിജയന്‍
കേരളത്തിലെ പാമ്പാടി പ്രദേശത്ത് ജനിച്ചു വളര്‍ന്നത്‌ ആണെങ്കിലും ബ്രിട്ടീഷ്‌ പാമ്പുകളും ആയുള്ള സ്ഥിരമായ സമ്പര്‍ക്കം, കാള്‍ സെന്റര്‍ ജോലികള്‍, പിസ , ബര്‍ഗര്‍ , ഫിഷ്‌ ആന്‍ഡ്‌ ചിപ്സ് മുതലായവയുടെ അമിത ഭോജനം എന്നിവ കാരണം adder എന്ന ബ്രിട്ടീഷ്‌ പാമ്പായി രൂപാന്തരപ്പെട്ടു വരികയാണ്‌. ഫിററാകുമ്പൊല് പക്ഷെ പണ്ട് പറഞ്ഞു ശീലിച്ച പച്ച മലയാളം തെറികള്‍ അറിയാതെ നാവില്‍ വന്നു പോകും. അപ്പോള്‍ പിന്നെ അടുത്ത് കാണുന്ന ഏതെങ്കിലും സോഫയിലോ കട്ടിലിലോ ചരിയുന്ന ഈ ജീവി പിന്നീട് തിങ്കളാഴ്ച മാത്രമേ പൊങ്ങുകയുള്ളൂ.
കീചകന്‍
ഈ പാമ്പ് പച്ചില മാത്രം കഴിച്ചാണ് ജീവിക്കുന്നത്. ആരെയും ശല്യപെടുതുകയോ ഉപദ്രവിക്കുകയോ ഇല്ല. വാള് വെക്കല്‍ മാത്രമാണ് ഈ പാമ്പിനെ കൊണ്ടുള്ള ശല്യം.
കുചേലന്‍
ഈ പാമ്പ് പകല്‍ വെളിച്ചത്തില്‍ വളരെ ശാന്ത സ്വഭാവി ആയിരിക്കും. രാത്രിയായാല്‍ R and B പാട്ടുകള്‍ ഇട്ടു ഡാന്‍സ് ചെയ്യുകയാണ് ഇതിന്റെ മെയിന്‍ വിനോദം. ഭക്ഷണത്തില്‍ ഇതിനു തല്പര്യമേ ഇല്ല. കോഴി കൂവുന്നത് വരെ ഡാന്‍സ് ചെയ്യുക മാത്രമാണ് ഇതിന്റെ ലക്‌ഷ്യം.

Friday 24 July 2009

പാപ്പിയും വിക്രുവും കുരിശും പിന്നെ ആ.സാ.മാ യും


ആ. സാ. മാ. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യം. അതിനെക്കുറിച്ച് കേട്ടു കേള്‍വി പോലുമില്ലാതിരുന്ന നാളിലാണ്‌ വിക്രു യുകെഇല്‍ എത്തിയത്. പിന്നാലെ അനിയന്‍ പക്രുവും എത്തി. കോഴ്സ് പടിതതിനിടെ പാര്‍ട്ട്‌ ടൈം ആയി ജോലിയും ചെയ്യുന്ന വിക്രുവുവിനെയും പക്രുവിനെയും പോലുള്ളവരെ കണ്ടിട്ടാണ് കുരിശിനെയും പാപ്പിയെയും വീട്ടുകാര്‍ യുകെക്ക് അയക്കുന്നത്.
നാട്ടില്‍ മാന്യമായി ജീവിക്കാനുള്ള ആസ്തിയും വാസ്തുവിദ്യ ഇല്‍ എഞ്ചിനീയറിംഗ് ഡിഗ്രി യും കുരിശിനുണ്ടായിരുന്നു. പാപ്പിക്ക് ഗള്‍ഫില്‍ തരക്കേടില്ലാത്ത ജോലിയുണ്ടായിരുന്നു. ലോണെടുത്ത് പാപ്പിയും ഒരു ചെറിയ തെങ്ങിന്‍ തോപ്പ് വിറ്റ് കുരിശും അങ്ങനെ യുകെഇല്‍ എത്തി. അപ്പോഴാണ് ആ. സാ. മാ വില്ലനായത്. യുകെഇല്‍ എങ്ങും സാമ്പത്തിക മാന്ദ്യം കാരണം കടകളും കമ്പനികളും പൂട്ടുന്നു. ചുരുക്കം പറഞ്ഞാല്‍ ഇപ്പോള്‍ മേല്പറഞ്ഞവരുടെ അവസ്ഥ ഏതാണ്ട് ഇങ്ങനെയാണ്:
വിക്രുവിന്റെ കോഴ്സ് കഴിഞ്ഞു. വിസ തീരാന്‍ സമയമായി. ഉടനെ കല്യാണം കഴിച്ചു dependent വിസ അടിക്കുക മാത്രമെ രക്ഷയുള്ളൂ.
പക്രു പട്ടി സെക്യൂരിറ്റി പണി ഒപ്പിച്ചു.
പാപ്പി പഠിത്തം നിര്ത്തി ഏതോ മലയാളിയുടെ പലചരക്ക് കടയില്‍ മുഴുവന്‍ സമയം ജോലിയിലാണ്.
മേലനങി പണി ചെയ്തു ശീലമില്ലായിരുന്ന കുരിശിനു ആദ്യം കിട്ടിയത് കോഴി വെട്ടുന്ന ജോലിയാണ്. അവിടെ നിന്നും ഒരു ദിവസം കൊണ്ട് തന്നെ കുരിശു ഓടിക്കളഞ്ഞു. പിന്നെയന്ങോട്ട് പഠിക്കാനും ചെലവിനുമുള്ള കാശു നാട്ടില്‍ നിന്നും വരുതുകുകയാണ്. കള്ള് കുടിക്കാനും ഫോണ്‍ തില ബില്ലടക്കാനും ആയി്‍ ഉള്ളി തോട്ടത്തില്‍ പണിക്കു പോകുന്നു. 2012 olympic സ്റ്റേഡിയം പണി തുടങ്ങുന്നത് വരെ ഉള്ളി തോട്ടത്തില്‍ പണി തുടരാനാണ് പ്ലാന്‍!!!
ആ. സാ. മാ തീരുന്നതെന്ന് എന്നും നോക്കി കണ്ണില്‍ എണ്ണ ഒഴിച്ച് ഇരിക്കുകയാണ്‌ ഇവരെല്ലാം.

Thursday 23 July 2009

സക്കറിയയുടെ വേവലാതികള്‍


പതിവു പോലെ കാപ്പിയും കുടിച്ചു ബിബിസി, മലയാള മനോരമ തുടങ്ങിയവ ബ്രൌസ് ചെയ്തുകൊണ്ടിരിക്കുകയാണ് രാവിലെ തന്നെ പങ്കി. അപ്പോഴാണ് മൊബൈലില്‍ ഒരു പ്രൈവറ്റ് നമ്പറില്‍ നിന്നും കോള്‍ വന്നത്. സാധാരണ നാട്ടില്‍ നിന്നും വരുന്ന ഇന്റര്‍നാഷണല്‍ കോള്‍ ആണ് അങ്ങനെ വരുന്നത്. ഒട്ടൊന്നു ചിന്തിച്ച ശേഷം പങ്കി കോള്‍ എടുത്തു. അങ്ങേത്തലക്കല്‍ പരിചിത ശബ്ദം. " ഹലോ , ഡേയ് ഇതു ഞാനാണ്‌ സക്കറിയ. "
തുടര്‍ന്നുണ്ടായ സംഭാഷണത്തെ ഇങ്ങനെ സംഗ്രഹിക്കാം. നാട്ടിലെ കമ്പനി സക്കറിയയെ ഒരാഴ്ചത്തെ ട്രെയിനിങ്ങിനു യുക്കെക്ക് അയക്കുകയാണ്. ഒരാഴ്ചയെന്കില്‍ ഒരാഴ്ച !! തിരിച്ചു പോകുമ്പോ ബാങ്ക് അക്കൌന്ടില് എന്തെങ്കിലും കാര്യമായി സമ്പാദിക്കാന്‍ വഴിയുണ്ടോ എനന വഴിക്കാണ് സക്കറിയയുടെ ചിന്ത. ശേഷം നടന്ന സംസാരം ഇങ്ങനെ:

സക്കറിയ: എടാ എനിക്കവര് പൈസ കാര്യമായിട്ടൊന്നും തരില്ല. ടിക്കെട്ടിന്റ്റ്‌എ പൈസയും ഹോട്ടല്‍ ബില്ലും എല്ലാം തരും. ബില്‍ കാണിക്കുന്ന എല്ലാം തരും. ഞാനാലോചിച്ചിട്ട് ഒരു വഴിയുണ്ട്.
പങ്കി: എന്തോന്ന് ?
സക്കറിയ: എടാ ഹോട്ടല്‍ മുറിയില്‍ മൈക്രോ വേവ് കാണൂല്ലേ? ഞാനിവിടുന്നെ വല്ല നൂടില്സോ മറ്റോ വാങ്ങി വന്നാല്‍ അതിലിട്ട് കുക്ക് ചെയ്യാന്‍ പറ്റൂല്ലേ? പിന്നെ ചൂടാക്കി തിന്നാന്‍ പറ്റുന്ന റെഡി ടു ഈറ്റ് സാധനങ്ങലുണ്ടല്ലോ?
പങ്കി: എടാ ഞാനിവിടെ കിടന്നിട്ടുള്ള ഹോട്ടലില്‍ ഒന്നും മൈക്രോ വേവ് ഒന്നും ഇല്ലായിരുന്നു. വെള്ളം ചൂടാക്കാനും കാപ്പി ഇടാനും കെറ്റില്‍ കാണും. അത്ര തന്നെ.
സക്കറിയ: അപ്പൊ ഞാന്‍ pot നുടില്സ് വാങ്ങികൊണ്ടു വരാം. അപ്പൊ പിന്നെ കെറ്റില്‍ മതിയല്ലോ. പിന്നെ ബ്രഡും ജാമും. എന്നിട്ട് ഭക്ഷണം കഴിച്ചതിന്റെ കള്ള ബില്‍ കൊടുക്കാം. പിന്നെ ടാക്സി വിളിച്ചതിന്റെ ബില്‍ അവന്മാര് കൂട്ടി എഴുതിത്തരുമോ?
പങ്കി: ബ്ലാങ്ക് രെസിറ്റ് ചോദിച്ചാ ചെലപ്പോ കിട്ടും.
സക്കറിയ: ആ അത് മതി . നീയൊന്നു നോക്കിക്കേ ഞാന്‍ അഡ്രസ്‌ പറഞ്ഞു തരം. എന്നിട്ട് ഹോട്ടല്‍ ഈന്നു കമ്പനി ഇലേക്ക് എത്ര ദൂരം ഉണ്ടെന്നു പറ. നടന്നു പോവാന്‍ പറ്റുമോ? അപ്പപ്പിന്നെ ടാക്സി ബില്‍ മൊത്തം കാശു ആക്കാവല്ലോ ?
പങ്കി ഗൂഗിള്‍ മാപ്സ്കയറി നോക്കി.
പങ്കി: മൂന്നു മൈല്‍ ഉണ്ടെടാ.
സക്കറിയ: അയ്യോ അപ്പപ്പിന്നെ നടന്നു പോകാന്‍ ഒക്കുല. @#**. പിന്നെ തിരിച്ചു ചെല്ലുമ്പോ എല്ലാവര്ക്കും എന്തേലും കൊണ്ടു കൊടുക്കണ്ടേ? ചീപ്പ്‌ ആയിട്ട് കിട്ടുന്ന എന്തുണ്ട് ? വല്ല മുട്ടായിയോ...
പങ്കി: ഫെര്‍ഓ റോശുര്‍ വല്ലോം വാങ്ങി കൊടുത്താല്‍ മതിയെടാ. അഞ്ചോ പത്തോ പൌണ്ടിന് കിട്ടും. പിന്നെ നീ എനിക്കൊരു ഷിവാസ്‌ റീഗല്‍ ഡ്യൂട്ടി ഫ്രീഇല്‍ നിന്നും വാങ്ങാന്‍ മറകരുത്.
സക്കറിയ: ടാ ഇനി ഞാനെന്റെ ഇന്ത്യന്‍ റുപീ മാറ്റി നിനക്കു ഡ്യൂട്ടി ഫ്രീഇല്‍ നിന്നും കള്ള് വാങ്ങണം അല്ലെ ? @#*@#
തുടര്‍ന്ന് പൂരപ്പാട്ട്.........
അതിവിടെ എഴുതുന്നില്ല............